ഫുട്ബാൾ ടൂർണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികൾക്കിയിൽ വീണു; നിരവധി പേർക്ക് പരുക്ക്

0
956

മലപ്പുറം: അരീക്കോട് തെരട്ടമ്മൽ ഫുട്ബാൾ ടൂർണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികൾക്കിയിൽ വീണ് 22 പേർക്ക് പരിക്ക്. ഫൈനൽ മത്സരത്തിന് മിഴിവേകാൻ സംഘാടകർ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളിൽ ചിലതാണ് ദിശമാറി കാണികൾക്ക് ഇടയിലേക്ക് പോയത്.

പൊള്ളലേറ്റ് മൂന്ന് പേർക്കാണ് പരിക്കേറ്റതെങ്കിലും പിന്നീട് ആളുകൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണും മറ്റുമാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത് ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക