റിയാദ്: സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷൻ വീണ്ടും മോഫയിൽ ലഭ്യമായി. മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണിത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലഭ്യമല്ലാത്തിരുന്ന മൾട്ടി ഓപ്ഷൻ ആണ് ഇന്ന് മുതൽ വീണ്ടും ലഭ്യമായി തുടങ്ങിയത്. ഇന്ന് വൈകീട്ടോടെ ഇന്ത്യക്കാർക്ക് ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ നൽകാൻ സാധിക്കുന്നുണ്ട്. നിലവിൽ സിംഗിൾ എൻട്രി വിസ കൂടാതെ മൾട്ടി അപ്ലിക്കേഷൻ കൂടെ നൽകാൻ കഴിയുന്നുണ്ട്. ഈ അപ്ഡേറ്റ് പ്രകാരം ചേമ്പർ ചെയ്ത് വിസ ഇഷ്യു ആകുകയും ചെയ്തിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ആപ്ലിക്കേഷൻ നൽകാൻ ശ്രമിച്ചവർക്ക് ഇന്ന് വൈകീട്ടോടെ മൾട്ടി വിസ ഓപ്ഷൻ ലഭ്യമാകുന്നുണ്ട്. ഇതോടെ അവധി ആഘോഷിക്കാനായും മറ്റും കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് വരുന്നതിനായി ഒരുങ്ങിയവർക്ക് അൽപം ആശ്വാസമായിട്ടുണ്ട്. എന്നാൽ, ഇന്ന് മുതൽ മൾട്ടി വിസ സ്റ്റാമ്പ് ചെയ്യാൻ നൽകിയവർക്ക് കോൺസുലേറ്റിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്ത് വന്നപ്പോൾ ഒരു മാസം മാത്രമായി ലഭിച്ചത് നിരാശ നൽകുന്നുണ്ട്. അത് താത്കാലികം മാത്രമാണോ എന്ന് വ്യക്തമല്ല.
ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി ലഭിക്കുന്നുണ്ട്. മൂന്നു മാസം വരെ സഊദിയില്‍ താമസിച്ച് ഒരു വര്‍ഷം വരെ പുതുക്കാവുന്നതാണ് മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസ. ഇതിനിടയില്‍ എത്ര പ്രാവശ്യം വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാവുന്നതാണ്. രണ്ടാഴ്ച മുമ്പാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഇത് അപ്രത്യക്ഷമായത്.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകളോ വിശദീകരണങ്ങളോ സഊദി അധികൃതരുടെ ഭാഗത്ത് നിന്ന് ലഭ്യമായിട്ടില്ല. നിലവിൽ സിംഗിൾ എൻട്രി വിസ കൂടാതെ, മൾട്ടി എൻട്രി ഫാമിലി വിസക്കും ആപ്ലിക്കേഷൻ നൽകാൻ സാധിക്കുന്നുണ്ട് എന്ന് മാത്രമാണ് ഇപ്പോൾ പറയാകുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം മൾട്ടി വിസ അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്ത് ചേമ്പർ ചെയ്ത് മോഫയിൽ നിന്ന് രാത്രിയോടെ വിസ ഇഷ്യു ആകുകയും ചെയ്തതായി ജിദ്ദയിലെ ഓയാസിസ് ബിസിനസ് സർവ്വീസ് ഓപ്പറേഷൻ ഹെഡ് മുഹമ്മദ് അമീൻ മലയാളം പ്രസ്സ് ഓൺലൈനിനോട് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക