സിപിഎം നരഭോജികളെന്ന് ആദ്യം, പിന്നാലെ പോസ്റ്റ് മുക്കി ശശി തരൂർ; പുതിയ കുറിപ്പിൽ ‘സിപിഎം’ ഇല്ല

0
707

തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂർ എംപി. സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച കാർഡാണ് ശശി തരൂർ മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചത്. പകരം പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രം പങ്കുവച്ച് പുതിയ കുറിപ്പിടുകയും ചെയ്തു. സിപിഎമ്മിന്റെ പേര് പരാമർശിക്കാതെയാണ് പുതിയ പോസ്റ്റ്. 

കെപിസിസിയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ച ‘സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകൾ’ എന്ന പോസ്റ്ററാണ് തരൂർ ഷെയർ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്താണ് സിപിഎമ്മിനെ പരാമർശിക്കാതെ പുതിയ കുറിപ്പ് പങ്കുവച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക