ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു; പരീക്ഷാത്തലേന്ന് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

0
580

കൊച്ചി: പരീക്ഷാത്തലേന്ന് ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അമരാവതി ധർമ്മശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാം (15) ആണ് മരിച്ചത്. ഫോര്‍ട്ട്കൊച്ചി മാന്ത്ര പാലത്തിനു സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് നാടിനെ നടുക്കിയ അപകടം.

ബസിനു കടന്നുപോകാനായി സൈഡ് കൊടുത്തപ്പോൾ ഓട്ടോ മറിയുകയും ദർശന അടിയിൽപ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർഥിനിയായിരുന്നു. പിതാവ്: ജയറാം, മാതാവ്: ജെൻസി, സഹോദരി: രേവതി. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക