ഖമീസ് മുശൈത്തിൽ മരണപ്പെട്ട ഇബ്രാഹിം കുട്ടിയുടെ മയ്യത്ത് ഖബറടക്കി

0
425

ഖമീസ് മുശൈത്: ഹൃദയാഘാതത്തെ തുടർന്ന്  ഖമീസ് മുശൈത്തിൽ മരണപ്പെട്ട കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടിയുടെ മയ്യത്ത് ഖബറടക്കി. മൃതദേഹത്തിൻ്റെ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉച്ചയോടെ അസീർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ മഹാല ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്. അസീർ പ്രവാസി സംഘം പ്രവർത്തകനായ നൗഷാദ് പാടിച്ചാലിൻ്റെ പേരിൽ പവർ ഓഫ് അറ്റോർണ്ണി വരുത്തുകയും തുടർ പ്രവർത്തനങ്ങൾ റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ, ഖമ്മീസ് ഏരിയ റിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ള മൈലക്കാട്, ഖമ്മീസ് ടൗൺ യൂണിറ്റ് കൺവീനർ നിസാർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.

ഖബറടക്കത്തിന് നൗഷാദ് പാടിച്ചാൽ, മുസ്തഫ സഫയർ, ഷമീർ പാണ്ടിക്കാട് എന്നിവർക്കൊപ്പം അസീർ പ്രവാസി സംഘം നേതാക്കളായ സലീം കൽപ്പറ്റ, ഷൗക്കത്തലി ആലത്തൂർ, നിസാർ തിരുവനന്തപുരം, ICF നേതാക്കളായ മഹമൂദ് സഖാഫി, ഉസ്മാൻ സഖാഫി, സാദിഖ് ഫൈസി സൈനുദ്ദീൻ അമാനി തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സൈനുദ്ധീൻ അമാനി