സഊദിയിൽ ജോലിക്കിടെ താനൂർ സ്വദേശി കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ചു

0
1139

യാമ്പു: സഊദിയിലെ ഉംലുജിൽ താനൂർ സ്വദേശി കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ചു. താനൂർ കാരാട് സ്വദേശി സി.പി നൗഫൽ ആണ് സദി അറേബ്യയിലെ യാമ്പുവിന് സമീപം ഉംലജിൽ അപകടത്തിൽ മരിച്ചത്. ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണാണ് അപകടം സംഭവിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ നൗഫലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നൗഫൽ. നേരത്തെ അബഹ ഖമീസ് മുശൈത്തിലെ ആശുപത്രിയിലും നൗഫൽ ജോലി ചെയ്തിരുന്നു.

വിവി.എൻ കുഞ്ഞിമൂസയുടെയും ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് (സിപി)ഫാത്തിമയുടെ മകനാണ്. ഭാര്യ: തിരൂർ പുതിയങ്ങാടി സ്വദേശി നബീല.