ദമാം എയർപോർട്ടിൽ എമിഗ്രേഷന് ഇനി സ്മാർട്ട് ഗേറ്റുകൾ, മിനിറ്റുകൾക്കുള്ളിൽ സ്വന്തമായി എമിഗ്രേഷൻ പൂർത്തീകരിച്ചു ഉള്ളിലെത്താം

0
2150

ദമാം: സഊദിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവാലങ്ങളിൽ ഒന്നായ ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനം തുടങ്ങി. എമിഗ്രേഷൻ നടപടികൾ പൂർണമായും സ്മാർട്ട് ഗേറ്റുകൾ വഴി ആയതോടെ യാത്ര ഏറെ എളുപ്പമാകും. മിനിട്ടുകൾക്കുള്ളിൽ തന്നെ എമിഗ്രേഷൻ നടപടികൾ പൂർണ്ണമായും പൂർത്തീകരിച്ചു വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എമിഗ്രേഷൻ കൗണ്ടറിൽ നേരത്തെ ചെയ്തിരുന്ന പാസ്സ്പോർട്ട് സ്കാനിങ്, ഫോട്ടോ എടുക്കൽ തുടങ്ങിയ മുഴുവൻ കാര്യങ്ങൾ സ്മാർട് ഗേറ്റ് പൂർത്തിയാക്കുന്നതോടെ യാത്രക്കാരന് അകത്തു കയറി അടുത്ത ഘട്ടമായി സെക്യൂരിറ്റി പരിശോധനക്ക് കടക്കാനാകും. നേരത്തെ എമിഗ്രേഷൻ ഓഫീസർ ഫിംഗർ അടക്കം പരിശോധിച്ച് പാസ്പോർട്ടിൽ സീൽ അടിച്ച ശേഷം ആയിരുന്നു എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ എളുപ്പത്തിൽ ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി നടപടികൾ പൂർത്തീകരിക്കാനാകുന്നത്.

നിലവിൽ ഇ ഗേറ്റ് കൈകാര്യം ചെയ്യാൻ കഴിയുന്നവരെ മാത്രമാണ് ഇത് വഴി കടത്തി വിടുന്നത്. മറ്റുള്ളവരെ സാധാരണ പോലെ തന്നെ എമിഗ്രേഷൻ ഓഫീസരുടെ അടുക്കലേക്ക് തന്നെ വിടുന്നുണ്ട്. ഭാവിയിൽ എല്ലാവർക്കും ഇത് സജ്ജമാകും. പുതിയ സംവിധാനം, തിരക്ക് കുറക്കാനും വിമാന യാത്രാ നടപടികൾ എളുപ്പമാക്കാനും സഹായകരമാകും.

സഊദിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഒഴുക്ക് തുടരുകയും ഭാവിയിൽ കൂടുതൽ ടൂറിസ്റ്റുകൾ ഉൾപ്പെടെ കൂടുതൽ സന്ദർശകരെ സ്വീകരിക്കാൻ നടപടികൾ കൈകൊള്ളുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ റിയാദ് എയർപോർട്ട് ഉൾപ്പെടെ വിവിധ വിമാന താവളങ്ങളിൽ നേരത്തെ തന്നെ ഇ ഗേറ്റ് സംവിധാനം സജ്ജീകരിച്ചിരുന്നു. കൂടുതൽ വിമാനത്താവളങ്ങളിലും ഇ ഗേറ്റ് ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങൾ സംവിധാനിച്ച് എയർപോർട്ടുകൾ സ്മാർട്ട്‌ ആകാനുള്ള ഒരുക്കത്തിലാണ് സഊദി അറേബ്യ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക