ജിദ്ദയിൽ സിനിമാ നൈറ്റ്‌സ് മേളക്ക് തുടക്കം

0
455

ജിദ്ദ: റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദിരിയ ബിനാലെ ഫൗണ്ടേഷനുമായി സംയുക്തമായി മേയ് 22 വരെ നടക്കുന്ന രണ്ടാമത് സിനിമാ നൈറ്റ്‌സ് മേളക്ക് തുടക്കം കുറിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നടക്കുന്ന 2025 ഇസ്​ലാമിക് ആർട്‌സ് ബിനാലയോട് അനുബന്ധിച്ചാണ് ഇത് നടക്കുന്നത്. സൗദി അറേബ്യയും മറ്റ് രാജ്യങ്ങളിലും നിർമിച്ച വ്യത്യസ്തമായ 23 ഓളം സിനിമകളാണ് സിനിമാ നൈറ്റ്‌സിൽ പ്രദർശിപ്പിക്കുന്നത്.

മേളയോടനുബന്ധിച്ച് ചലച്ചിത്ര നിർമ്മാതാക്കളുമായും അഭിനേതാക്കളുമായും സംഭാഷണ സെഷനുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ ആഴ്ചതോറുമുള്ള വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കൊപ്പം എല്ലാ വ്യാഴാഴ്ചയും സിനിമ പ്രദർശിപ്പിക്കും. ആദ്യ ദിനം സംവിധായകൻ വെയ്ൽ അബു മൻസൂറിന്റെ സൗദി ചിത്രമായ “സൈഫി” പ്രദർശനത്തോടെയാണ് “സിനിമാ നൈറ്റ്‌സ്” ആരംഭിച്ചത്.

സമാപന ദിവസമായ മേയ് 22ന് സംവിധായകൻ തഗ്‌രീദ് അബു അൽഹസ്സന്റെ ഈജിപ്ഷ്യൻ ചിത്രമായ “സ്നോ വൈറ്റ്” എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.