മക്ക: പാലക്കാട് പട്ടാമ്പി സ്വദേശി മക്കയിൽ വാഹനമിടിച്ചു മരിച്ചു. പള്ളിപുറം നാടപ്പറമ്പ് സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷൗകിയയിൽ വെചച്ചാണ് അപകടം ഉണ്ടായത്.
രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഷാഹുൽ തൽക്ഷണം മരിച്ചു. ഭാര്യ: വഹീദ. മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്.
ഡോ. ഇവാൾ അൽ ബഷരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





