അമിതവേഗത്തിൽ വാഹനങ്ങളുടെ പിന്നിൽ ഇടിപ്പിച്ചും മുന്നിൽ പെട്ടെന്ന് നിർത്തിയും പ്രകടനം, ഒടുവിൽ പോലീസ് അറസ്റ്റ്, വീഡിയോ

0
4818

റിയാദ്: അശ്രദ്ധമായ ഡ്രൈവിംഗിലൂടെ ഭീതി പരത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തിൽ കുതിച്ചെത്തി മുന്നിലുള്ള വാഹനങ്ങളുടെ പിന്നിൽ ഇടിപ്പിച്ചും മറികടന്നു വാഹനത്തിന്റെ മുന്നിൽ ചെന്ന് പെട്ടെന്ന് നിർത്തിയും പ്രകടനം നടത്തിയ യുവാവിനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. അൽ ഉയയ്ന – അൽ ജുബൈല റോഡിലാണ് മറ്റു യാത്രക്കാർക്ക് അപകടമുണ്ടാക്കിയ നിലയിൽ വാഹനാഭ്യാസം നടത്തി യുവാവിന്റെ പ്രകടനം.

ഒടുവിൽ ഇദ്ദേഹത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. ഡ്രൈവർക്കെതിരെ ട്രാഫിക് നിയമ ലംഘനത്തിൽ നിർദ്ദേശിച്ചിട്ടുള്ള പിഴകളും ശിക്ഷകളും ഈടാക്കാനായി അതോറിറ്റിക്ക് കൈമാറിയതായി ട്രാഫിക് അറിയിച്ചു.

വീഡിയോ👇