വടകര: വക്കീൽ പാലത്തിന് സമീപംരണ്ടു വയസ്സുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി.ഹൗസിൽ ഷമീറിന്റെയും മുംതാസിന്റെയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ച കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ പിന്നീട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനടുത്ത് 50 മീറ്റർ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയ തോട്.





