തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിനുള്ളിൽ കത്തിക്കുത്ത്, ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തി പ്ലസ്‌വൺ വിദ്യാർഥി

0
1223

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. നെട്ടയത്ത് സ്‌കൂള്‍ ബസില്‍ വച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർഥിക്കു കുത്തേറ്റത്.

ലാബിന്റെ ആവശ്യത്തിനു വേണ്ടി കൊണ്ടുവന്ന മൂർച്ചയുള്ള ഉപകരണം ഉപയോഗി‌ച്ച് വിദ്യാര്‍ഥിയെ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ ബസ് വട്ടിയൂര്‍കാവ് മലമുകള്‍ എന്ന ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം.

ആക്രമിച്ച വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി വട്ടിയൂര്‍കാവ് സ്‌റ്റേഷനില്‍ എത്തിച്ചു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.