കാലിലെ മന്ത് മാറാന്‍ പന്നിക്കുരുതി; പിന്നാലെ ഭാര്യയെയും !

0
1667

കാലിലെ മന്ത് മാറാനായി ഭാര്യയെ ബലി നല്‍കി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. ചികില്‍സ ഫലിക്കാത്തിടത്താണ് കമലേഷെന്ന യുവാവ് അന്തവിശ്വാസത്തിന് കീഴ്പ്പെട്ടത്. അത് എത്തിനിന്നതാകട്ടെ ജീവപര്യന്തം ജയില്‍ശിക്ഷയിലും.

മന്ത് മാറാന്‍ മന്ത്രവാദിയെയാണ് ആദ്യം കണ്ടത്. അയാളുടെ നിര്‍ദേശപ്രകാരം ബലികര്‍മങ്ങളിലേക്ക് കടന്നു. ആദ്യം പന്നികളെയാണ് ഇയാള്‍ അസുഖം ഭേദമാകാനായി ബലി നല്‍കിയത്. എന്നാല്‍ ഫലമുണ്ടായില്ല. കടുത്ത മന്ത്രവാദത്തിലേക്ക് തിരിഞ്ഞ പ്രതി സ്വന്തം ഭാര്യയെ തന്നെ ബലിയായി നല്‍കി. 2020ല്‍ നടന്ന സംഭവത്തില്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് ഇപ്പോഴാണ്. ജീവപര്യന്തവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

2020 ഡിസംബര്‍ പതിനൊന്നിനാണ് സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. കമലേഷിന്‍റെ ഭാര്യാപിതാവിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. അന്വേഷണത്തില്‍ കമലേഷ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടു. പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. ഇതിനിടെയാണ് പന്നികളെ പലവട്ടം ബലി നല്‍കിയെന്ന വിവരവും പുറത്തുവന്നത്.