ജിദ്ദയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

0
2115

ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മുപ്പത്തിയൊമ്പത് വയസായിരുന്നു. ജിദ്ദ ഖാലിദുബിനു വലീദിൽ താമസിച്ചു വരികയായിരുന്നു.

ഇന്ന് കാലത്ത് ഇർഫാൻ ആശുപത്രിയിൽ വെച്ചാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. ജിദ്ദ ഖാലിദ് ബിൻ വലീദിൽ താമസിസിച്ചിരുന്ന ഇദ്ദേഹം 16 വർഷത്തോളമായി ടോയ്സ് ആർ അസ് എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷഹാന. മകൻ: താമിർ പിതാവ്: മുഹമ്മദ് അലി. മാതാവ്: ഫാത്തിമ.

മരണാനന്തരവുനായി ബന്ധപ്പെട്ട
സഹായങ്ങൾക്കും നടപടികൾക്കും മറ്റും ജിദ്ദ കെ എംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക