കോഴിക്കോട്: കോഴിക്കോട് പ്ലസ് വൺ വിദ്യാർഥി സഹപാഠിയെ കഴുത്തിന് കുത്തിപ്പരിക്കേൽപിച്ചു. ഫറോക്കിലാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സഹപാഠി കുത്തിപ്പരിക്കേല്‍പിച്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.
നേരത്തെ ഇരു വിദ്യാർത്ഥികളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇവർ തമ്മിൽ ബസിൽ വെച്ച് കണ്ടു മുട്ടുകയും വീണ്ടും തർക്കം ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് വിദ്യാർത്ഥി പിതാവുമായി സഹപാഠിയെ ചോദ്യം ചെയ്യാനെത്തിയത്. സംസാരതിനിടെ കുട്ടിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാര്‍ഥിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.