കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു
പുറത്തൂര്‍: കെ.എം.സി.സി സ്ഥാപകനേതാക്കളില്‍ പ്രമുഖനും വ്യവസായിയുമായിരുന്ന ശാന്തിനഗര്‍ നിവാസി മുളക്കപറമ്പില്‍ എം.എച്ച് ബാവ ഹാജി (76) നിര്യാതനായി. നിരവധി മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിയില്‍ പങ്കുവഹിച്ചിരുന്നു. പുറത്തൂരില്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ ശക്തി പകര്‍ന്ന വ്യക്തിയായിരുന്നു.
ആലത്തിയൂരിലെ എവണ്‍ മാളിന്റെ മുന്‍ വൈസ് ചെയര്‍മാന്‍, ഒറ്റപ്പാലം അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു.
ഭാര്യമാര്‍: പരേത ജമീല, കുഞ്ഞിമ്മ, റഹ്‌മത്ത്. മക്കള്‍: യാസിര്‍, ഷാഹിദ്, മുഹമ്മദ് മുസ്തഫ, വലീദ്, സുല്‍ത്താന്‍, ജമീല, അമീറ, ഹംസ, നദീര്‍ ഷാ, ഷൈഘ, റബിയ.മരുമക്കള്‍: മുഹമ്മദ്‌നൂര്‍, നൗഫല്‍, ഷമീല്‍, ഷംലീന യാസിര്‍, ഹസീജ ഷാഹിദ്, ജുമാന മുസ്തഫ, സുരയ്യ വലീദ്, അഫീല സുല്‍ത്താന്‍, ബിന്‍സി ഹംസ, റീം നദീര്‍ ഷാ. സഹോദരങ്ങള്‍: നൂഹ്, സുഹറ അയ്യൂബ്, സുലൈഖ അബ്ദുറഹ്‌മാന്‍.