കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്
കണ്ണൂർ: മലപ്പുറത്ത് നിറത്തിന്റെ പേരിൽ അവഹേളനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭർത്താവ് അബ്ദുൽ വാഹിദാണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘമായ കൊണ്ടോട്ടി പൊലീസിന് കൈമാറി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അബൂദബിയിൽ നിന്ന് പുലർച്ചെ അഞ്ചരയോടെയാണ് വിമാനത്താവളത്തിലെത്തിയത്. നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടിൽ മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
നിറത്തിന്റെ പേരിൽ അവഹേളനം, ഇംഗ്ലിഷ് അറിയില്ലെന്നും കളിയാക്കൽ; കൊണ്ടോട്ടിയിൽ നവവധു ജീവനൊടുക്കി
ജനുവരി 14 ന് പ്രസിദ്ധീകരിച്ചത്
മലപ്പുറം: നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടോണ്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി.
കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഡിഗ്രി വിദ്യാർഥിയാണ് ഷഹാന. ഇതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്കു പോയി. ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിലുണ്ട്.
വിവാഹം കഴിഞ്ഞ ശേഷം അബ്ദുൽ വാഹിദ് വിദേശത്തേക്ക് പോയിരുന്നു. കൊണ്ടോട്ടി ബ്ലോസം കോളേജ് വിദ്യാർത്ഥിനിയായിരുന്ന ഷഹാന പിന്നീട് കൊണ്ടോട്ടി ഗവൺമെന്റ് കോളേജിലേക്ക് മാറിയിരുന്നു. കുടുംബത്തിലെ ഏക മകളാണ് ഷഹാന. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും ഷഹാന മുറി തുറക്കാത്തതിനെ തുടർന്നു അയൽവാസികൾ ഉൾപ്പെടെ എത്തി വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





