റിയാദ്: സഊദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെടിവെച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഗ്യാസ് സ്റ്റേഷനുള്ളിൽ എത്തിയ ഒരു വാഹന ഡ്രൈവർ തൊഴിലാളിയെ വെടിവെച്ച് ആക്രമിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറും സ്റ്റേഷൻ ജീവനക്കാരനും തമ്മിലുള്ള തർക്കം വീഡിയോയിൽ കാണിക്കുന്നു. ഒടുവിൽ പിക്കപ്പ് ഡ്രൈവർ തൊഴിലാളിയുടെ കാലിൽ വെടിവെച്ച് രക്ഷപ്പെടുകയായിരുന്നു.
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ “ട്വിറ്ററിലെ” ട്വീറ്ററുകൾക്കിടയിൽ സംഭവത്തിൽ വ്യാപകമായ അസംതൃപ്തിയും പ്രതിഷേധവും ഉയർത്തി നിരവധി പേർ രംഗത്തെത്തി. തൊഴിലാളിയെ വെടിവച്ച കുറ്റവാളിയെ പിടികൂടി ശിക്ഷിക്കാൻ അധികൃതരോട് ഏവരും ആവശ്യപ്പെടുന്നുണ്ട്.
വീഡിയോ👇




