ബോച്ചെ ജയിലിലേക്ക്, ജാമ്യ ഹർജി കോടതി തള്ളി; പിന്നാലെ ദേഹാസ്വാസ്ഥ്യം

0
2638

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. 14 ദിവസത്തേക്ക് ബോബി ചെമ്മണൂരിനെ റിമാൻഡ് ചെയ്തതു. ദേഹാസ്വാസ്ഥ്യവും ഉയർന്ന രക്ത സമ്മർദവുമുണ്ടെന്ന് ബോബി ചെമ്മണൂർ. കോടതി മുറിയിൽ വിശ്രമിക്കാൻ നിർദേശം നൽകി.

ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.