ശക്തമായ ഇടിമിന്നൽ മക്കയിലെ മൊബൈൽ ടവറിൽ തട്ടി തീജ്വാലയായി മാറി, ഞെട്ടിക്കുന്ന വീഡിയോ

0
5009

മക്ക: മക്കയിൽ ശക്തമായ ഇടിമിന്നലിൽ മൊബൈൽ ടവറിൽ തീജ്വാലയായി മാറി. മക്ക മേഖലയിലെ ശരിഅത്ത് സെന്ററിലെ മൊബൈൽ ടെലി കമ്മ്യുണിക്കേഷൻ ടവറുകളിലൊന്നിലാണ് ഏവരെയും അമ്പരപ്പിക്കുന്ന തീഗോളമായി ഇടിമിന്നൽ മാറിയത്. ഞായറാഴ്ചയാണ് മഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് വിധേയമായി ടവറിൽ തീഗോളം ഉണ്ടായത്.

ഫോട്ടോഗ്രാഫർ വാഇൽ അൽ ഹതിർഷി ഒപ്പിയെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അൽ ജറാനയെയും വിശുദ്ധ നഗരിയായ മക്കയെയും ബന്ധിപ്പിക്കുന്ന ജറാന റോഡിലെ ആശയവിനിമയ ടവറിൽ ഇടിമിന്നൽ ഏറ്റതോടെ വലിയ തീഗോളം പ്രത്യക്ഷപ്പെടുകയും ചുറ്റുമുള്ള പ്രദേശം പ്രകാശിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീജ്വാല അണയുകയുമായിരുന്നു.

മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഇടിമിന്നലിന് സാക്ഷ്യം വഹിച്ചിരുന്നു. സജീവമായ കാറ്റിനൊപ്പം കാഴ്ച കുറയുകയും ചെയ്തിരുന്നു.

വീഡിയോ👇

ഇതും കൂടെ വായിക്കുക 👇

ഞെട്ടിപ്പിക്കുന്ന ഇടിമിന്നൽ, മക്ക ക്ലോക്ക് ടവറിന്റെ ദൃശ്യം വൈറൽ