പി വി അൻവർ എം എൽ എ റിമാന്റിൽ

0
1914

നിലമ്പൂർ: പി വി അൻവർ എം എൽ എയെ റിമാന്റ് ചെയ്തു. നിലമ്പൂർ ഫോറസ്സ് ഓഫീസ് അടിച്ചു തകർത്ത കേസിലാണ് അറസ്റ്റ് ചെയ്തത്.

മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ റിമാൻഡ് ചെയ്തു. ഉടൻ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റും.

ജാമ‍്യമില്ല വകുപ്പ് പ്രകാരം നിലമ്പൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ നൂറുകണക്കിന് പൊലീസുകാർ വീടുവളഞ്ഞാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവാഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. എം.എൽ.എയെ കൂടാതെ കണ്ടാലറിയുന്ന ഡി.എം.കെ പ്രവർത്തകരായ 10 പേര്‍ക്കെതിരെയാണ് കേസ്. എം.എൽ.എയുടെ ഒതായിയിലെ വീട്ടിലും പരിസരത്തുമായി വൻ പൊലീസ് സന്നാഹം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്