മലയാളിയുമായുള്ള സാമ്പത്തിക ഇടപാട് തീർക്കണം, പക്ഷെ ആൾ ഇപ്പോൾ എവിടെ ആണെന്നറിയില്ല; കണ്ടെത്താൻ സഹായം തേടി സഊദി പൗരൻ

0
3488

ജിദ്ദ: മലയാളിയുമായുള്ള സാമ്പത്തിക ഇടപാട് തീർക്കാൻ ആളെ കണ്ടെത്താൻ സഹായം തേടി സഊദി പൗരൻ. സാമ്പത്തിക ഇടപാടിൽ ഉള്ള മലയാളി ഇപ്പോൾ എവിടെയാണെന്നോ മറ്റോ അറിയാത്തതിനെ തുടർന്ന് സഹായം തേടിയിരിക്കുകയാണ് സഊദി പൗരൻ. റിയാദിലെ സാമൂഹ്യ പ്രവർത്തകനായ സിദ്ധീഖ് തുവ്വൂർ ആണ് സംഭവം പുറത്തറിയിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലയാളിയുമായുള്ള സാമ്പത്തിക ഇടപാട് തീർക്കാൻ സഊദി വിവരങ്ങൾ തേടുന്നുവെന്ന് അറിയിച്ചാണ് സിദ്ധീഖ്‌ ഫേസ്ബുക്കിൽ വിവരം പങ്ക് വെച്ചത്. ജിദ്ദയിൽ ജോലി ചെയ്തിരുന്ന ഫസൽ എന്ന സഹോദരന് 2 വർഷം മുമ്പ് റിയാദ് ദാഖിൽ മൗദൂദ് എന്ന സ്ഥലത്ത് റെൻ്റ് എ കാർ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. ആ വിഷയത്തിൽ ഇടപെട്ട് വിഷയം പരിഹരിച്ച് അദ്ദേഹം നാട്ടിൽ പോയി എന്ന് സിദ്ധീഖ്‌ പറയുന്നു.

എന്നാൽ, ഇന്ന് ആ കമ്പനിയുടെ ഉടമ എന്നെ വിളിച്ച് ഫസലുമായി ഒരിടപാടുണ്ട് എന്നും അദ്ദേഹത്തിന് കുറച്ച് പണം അയക്കാൻ അക്കൗണ്ട് വിവരങ്ങളോ ബന്ധപ്പെടാനുള്ള നമ്പറോ വേണമെന്നാണ് സഊദി പൗരൻ ആവശ്യപ്പെടുന്നത് എന്നും സിദ്ധീഖ്‌ വെളിപ്പെടുത്തി. എന്നാൽ, മലയാളിയുടെ ഫോട്ടോയോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല.

സിദ്ധീഖ്‌ തുവ്വൂരിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് വായിക്കാം.

മലയാളിയുമായുള്ള സാമ്പത്തിക ഇടപാട് തീർക്കാൻ സൗദി  വിവരങ്ങൾ തേടുന്നു.

   ജിദ്ദയിൽ ജോലി ചെയ്തിരുന്ന ഫസൽ എന്ന സഹോദരന് 2 വർഷം മുമ്പ് റിയാദ് , ദാഖിൽ മൗദൂദ് എന്ന സ്ഥലത്ത് റെൻ്റ് എ കാർ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുണ്ടായി രുന്നു. ആ വിഷയത്തിൽ ഞാനിടപ്പെട്ട് പരി ഹരിച്ച് അദ്ദേഹം നാട്ടിൽ പോയി. ഇന്ന് ആ കമ്പനിയുടെ ഉടമ എന്നെ വിളിച്ച് ഫസലുമായി ഒരിടപാടുണ്ട്, അദ്ദേഹത്തിന് കുറച്ച് ക്യാഷയക്കാൻ അക്കൗണ്ട് വിവരങ്ങളോ, ബന്ധപ്പെടാനുള്ള നമ്പറോ വേണമെന്ന് പറഞ്ഞു.

     മുമ്പ് ആ ഭാഗത്ത് കാളികാവ് സ്വദേശിയുടെ  ഇത്തരത്തിലൊരു കേസ് കൈകാര്യം ചെയ്തതായി ഓർക്കുന്നു, എൻ്റെ കേസ് ഫയലുകൾ പരിശോധിച്ചപ്പോൾ സൗദിയിലെ നമ്പറുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്, അതിൽ ബന്ധപ്പെടാൻ കഴിയുന്നില്ല . ഫസൽ ഭായ് എൻ്റെ ഈ പോസ്റ്റ് കാണുന്നുണ്ടെങ്കിൽ ഇതിൻ്റെ താഴെ കമ്മൻ്റ് ചെയ്യുകയും, എൻ്റെ വാട്സ്ആപ്പിൽ ബന്ധപ്പെടുകയും ചെയ്യണമെന്നറിയിക്കുന്നു.

സ്നേഹപൂർവ്വം,

സിദ്ദീഖ് തുവ്വൂർ
Mob: 00966508517210.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക