ജിദ്ദയിൽ നാലുപതിറ്റാണ്ടോളം പ്രവാസിയായിരുന്ന വി ഉമ്മർ നാട്ടിൽ നിര്യാതനായി

0
1435

രണ്ടു കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ട്, ജീവിതം പൂർണമായി ഇരുട്ടിലായിട്ടും കഴിഞ്ഞ നാലു പതിറ്റോണ്ടോളം ഒരേ സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്തത് ഏവരെയും അമ്പരപ്പിക്കുന്നതാണ്

മലപ്പുറം: മലപ്പുറം ഇരുമ്പുഴി പുളിയേങ്ങൽ സ്വദേശി, വടക്കേതലക്കൽ വി.ഉമ്മർ (67) നിര്യാതനായി. നാല് പതിറ്റാണ്ടോളം സഊദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. രണ്ട് കണ്ണുകളുടേയും കാഴ്ച്ചശക്തി നഷ്ടപ്പെട്ടിട്ടും മുപ്പത് വർഷത്തോളം ജിദ്ദയിലെ ഡെന്റൽ മെറ്റീരിയൽ സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഭാര്യ സുഹ്റ കരങ്ങാടൻ. മക്കൾ: നൂർബാനു ഒമർ (കനഡ), മുന്ന ഉമർ(ജിദ്ദ). സഹോദരങ്ങൾ: മുഹമ്മദലി, ഖാലിദ്, ഉസ്മാൻ, സഫിയ്യ. ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ പത്തരക്ക് ഇരുമ്പുഴി ജുമാ മസ്ജിദിൽ.

1987 മുതൽ ജിദ്ദ ഡെന്റൽ മെറ്റീരിയൽ സ്‌റ്റോറിൽ (ഡി.എം.എസ്) ജോലി ചെയ്തു. രണ്ടു കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ട്, ജീവിതം പൂർണമായി ഇരുട്ടിലായിട്ടും കഴിഞ്ഞ നാലു പതിറ്റോണ്ടോളം ഒരേ സ്‌പോൺസറുടെ കീഴിൽ, കാഴ്ചയുള്ളവരെപ്പോലും അമ്പരപ്പിക്കും വിധം ജോലി ചെയ്ത ശേഷമാണ്, ഉമർ പ്രവാസം അവസാനിപ്പിച്ചത്. ഇരുമ്പുഴി പുളിയേങ്ങൽ വടക്കേതലയ്ക്കൽ അബ്ദുറഹ്മാൻ ഹാജിയുടേയും മലപ്പുറം കുന്നുമ്മൽ തറയിൽ ഫാത്തിമയുടേയും മകനായ ഉമർ മലപ്പുറം ഗവ. കോളേജിലെ പഠനശേഷം നാട്ടിൽ നിൽക്കുമ്പോഴാണ് ജിദ്ദയിലുള്ള ജ്യേഷ്ടൻ ഖാലിദ് അയച്ചുകൊടുത്ത വിസയിൽ 1978 ജൂലൈയിലായിരുന്നു സഊദിയിലെത്തുന്നത്.

ഖാലിദ് അതിനും ഒരു വർഷം മുമ്പ് ജിദ്ദയിലെത്തി അറേബ്യൻ എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ട്രേഡ് ആന്റ് ഷിപ്പിംഗ് കമ്പനിയിൽ ജോലി നേടിയിരുന്നു. മാധ്യമലോകത്ത് ശ്രദ്ധയേനായ, എഴുത്തുകാരനും കാർട്ടൂണിസ്റ്റുമൊക്കെയായ ഉസ്മാൻ ഇരുമ്പുഴി, ഉമറിന്റേയും ഖാലിദിന്റേയും ഇളയ സഹോദരനാണ്. ഇവരും മറ്റു സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് പിന്നീട് അരങ്ങ് എന്ന ജിദ്ദയിലെ ആദ്യത്തെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മക്ക് 1984 ൽ രൂപം നൽകിയത്.

കടപ്പാട്: മുസാഫിർ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക