ട്രെയിന്‍ കയറുന്നതിനിടെ വഴുതിവീണു; തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം

0
695

കഴക്കൂട്ടം: ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതിവീണ് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്.

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ രാത്രി 7.45 നായിരുന്നു അപകടം. അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂർ-മധുര പാസഞ്ചർ ട്രെയിൻ കയറാൻ ശ്രമിക്കവെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ നിർത്തി ഇവരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.