നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം, കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം

0
907

അബുദാബി: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലര്‍ച്ചെ  1.55ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പുലർച്ചെ 4.35ന് എത്തും. തിരികെ രാവിലെ 5.35ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും. ഈ സര്‍വീസ് നിലവില്‍ ജനുവരി 16 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യാത്രക്കാര്‍ കൂടുതലായാല്‍ സര്‍വീസ് നീട്ടാനും സാധ്യതയുണ്ട്. പുതിയ സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 468 ദിർഹവും അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹമുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്. നിലവില്‍ ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

പുതിയ സര്‍വീസ് വരുന്നതോടെ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും. നേരത്തെ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസ് നടത്തിയിരുന്നു. കൊവിഡിനെ തുടർന്നാണ് ഈ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക