ദുബൈ: പക്ഷിയാണോ ഇരയാണോ എന്ന് കരുതി അടുത്തെത്തിയ ഡ്രോൺ ചാടിപ്പിടിച്ച് വിഴുങ്ങുന്ന മുതലയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡ്രോൺ തലക്ക് മുകളിൽ എത്തിയതോടെ ചാടിപ്പിച്ചതിനു പിന്നാലെ മുതലയുടെ വായിൽ ഡ്രോൺ പൊട്ടിത്തെറിച്ചതായും വീഡിയോ വ്യക്തമാക്കുന്നു. ആഴമില്ലാത്ത ജലാശയത്തിനുള്ളിൽ ഒരു ഡ്രോൺ ഒരു മുതലയുടെ തലയിൽ ചുറ്റിക്കറങ്ങുന്നത് വീഡിയോയിൽ കാണാം. ഡ്രോൺ മുതലയുടെ കണ്ണിൽപ്പെട്ടയുടനെ പിന്നീട് അതിനെ പിടിക്കാനുള്ള ശ്രദ്ധയിലായി മുതല. തനിക്ക് പറ്റിയ പക്ഷി പോലെയുള്ള ഇരയാണെന്ന തോന്നലിലായിരുന്നു മുതലായെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
പിന്നീട് ഇരയെ ചാടിപ്പിച്ചതോടെ ഇത് വായിലിട്ട് ഭക്ഷിക്കാനായി മുതലയുടെ ശ്രമം. ഉടൻ തന്നെ അത് വായിൽ നിന്ന് പൊട്ടിത്തെറിക്കുകയും പുകപോലെയുള്ളത് ഉയരുന്നതും കാണാം. ഈ രംഗം ഇതെല്ലാം പകർത്തുകയായിരുന്ന സംഘത്തെ അത്ഭുതപ്പെടുത്തിയെന്നും വീഡിയോ പ്രസിദ്ധീകരിച്ച “സ്പുട്നിക്” ന്യൂസ് ഏജൻസി പറയുന്നു. അതേസമയം, ഇത് എവിടെയാണ് സംഭവിച്ചതെന്ന് ക്ലിപ്പിന്റെ പ്രസാധകർ വ്യക്തമാക്കിയിട്ടില്ല.
വീഡിയോ👇
https://youtu.be/2UMvyJrY1I4




