ജിദ്ദ: സുന്നി യുവജന സംഘം (SYS) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കീഴിൽ കാൽ നൂറ്റാണ്ടോളമായി കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സഹായി വാദി സലാം സാന്ത്വന കേന്ദ്രത്തിൻ്റെ പുതിയ ജിദ്ദാ കമ്മറ്റി നിലവിൽ വന്നു. ഐ സിഎഫ് ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം “സഹായി” ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി ഉത്‌ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
“ആലംബഹീനർക്കും പാവപ്പെട്ടവർക്കും വലിയൊരു തണൽ മരമായി പ്രവർത്തിച്ച് വരുന്ന “സഹായി ” കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്ക് ജാതിമതഭേദമന്യേ എല്ലാ വിധത്തിലുള്ള സഹായങ്ങളും നൽകി വരുന്നതായും അർഹതപെട്ട രോഗികൾക്ക് സൗജന്യമായി മരുന്നും രോഗികൾക്കും കൂട്ടിനിരിപ്പുകാർക്കും ദിനേന ഭക്ഷണവും നൽകി വരുന്നുവെന്നും പൂനൂരിൽ പ്രവർത്തിച്ച് വരുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഡയാലിസിസ് സെൻ്റർ പാവപ്പെട്ടവർക്ക് വലിയൊരു അത്താണിയാണ് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. അഹ്മദ് മുഹ്‌യിദ്ധീൻ സ്വാഗതവും സിദ്ദീഖ് വലിയപറമ്പ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ (പ്രസിഡൻ്റ്), അഹമദ് മുഹിയദ്ദീൻ വാഴക്കാട് (ജനറൽ സെക്രട്ടറി), മുജീബ് റഹ്മാൻ എ ആർ നഗർ (ഫിനാൻസ് സിക്രട്ടറി), അബൂ മിസ്ബാഹി ഐക്കരപ്പടി, അഷ്റഫ് കൊടിയത്തൂർ, ജാബിർ നഈമി (വൈസ് പ്രസിഡൻ്റുമാർ), ഫജൽ കുറ്റിച്ചിറ, സദഖ കുറ്റിക്കടവ്, സിദ്ദീഖ് മുസ്‌ലിയാർ വലിയപറമ്പ് (ജോയിൻ്റ് സെക്രട്ടറിമാർ), മുഹ്‌യിദ്ധീൻ സഖാഫി യൂനിവേഴ്സിറ്റി, ഉബൈദ് സഅദി കുട്ടശ്ശേരി, അബ്ദു റഊഫ് പൂനൂർ, മോയിൻ കുട്ടി ഹാജി കീഴുപറമ്പ്, ഹനീഫ പെരിന്തൽമണ്ണ, കുഞ്ഞിപ്പ അരീക്കോട്, ഫസീൻ അഹമദ് രാമനാട്ടുകര, മൻസൂർ കവരുവള്ളൂർ, റാസിഖ് ചെട്ടിപ്പടി (മെമ്പർമാർ).
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





