ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ ലൗ ജിഹാദ് ആരോപിച്ച് ബി.ജെ.പി പുറത്താക്കി

0
2057

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ ലൗ ജിഹാദ് ആരോപിച്ച് ബി.ജെ.പി പുറത്താക്കി. അംറോഹ ജില്ലയിലെ ന്യൂനപക്ഷ മോര്‍ച്ചനേതാവ് തബിഷ് അസ്ഗറിനെയാണ് പുറത്താക്കിയത്. ഇയളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദയ് ഗിരി സ്വാമി അറിയിച്ചു. തബിഷിനൊപ്പം ന്യൂനപക്ഷമോര്‍ച്ചയുടെ അംറോഹയിലെ പ്രധാനപ്രവര്‍ത്തകരായ അലി റാസ ബബ്ലു, വസീം പര്‍വേസ്, ഗുലാം അസ്‌കരി, നിസാര്‍ ഹൈദര്‍, കാഷിഫ് റൗണി എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ഇതില്‍ വസീം പര്‍വേസ്, തബിഷിന്റെ സഹോദരനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗുരുതരമായ അച്ചടക്കലംഘനം ആരോപിച്ച് അഞ്ചുവര്‍ഷത്തേക്കാണ് പുറത്താക്കല്‍. സ്വന്തം മതവും സ്വത്വവും മറച്ചുവച്ച് തബീഷ് ഹുന്ദു യുവതിയെ വശീകരിച്ച് വിവാഹം കഴിച്ചെന്നും മതംമാറ്റാന്‍ നിര്‍ബന്ധിപ്പിച്ചെന്നുമാണ് ആരോപണം. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ തബീഷിനെ കഴിഞ്ഞയാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. യു.പിയിലെ വിവാദമായ മതപരിവര്‍ത്തനം തടയല്‍നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

രജ്പുത് വിഭാഗത്തിലെ വിശാല്‍ എന്ന പേരിലാണ് തബിഷ് അടുപ്പത്തിലായതെന്നാണ് പരാതിക്കാരി പറയുന്നത്. നാലുവര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നതോടെ ഇരുവരും 2023 ഫെബ്രുവരി 22ന് വിവാഹിതരായി. ഗാസിയാബാദില്‍വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. പിന്നീട് തബീഷിന്റെ യഥാര്‍ത്ഥ സ്വത്വം വെളിപ്പെട്ടതോടെ, തന്നെ ഇസ്ലാമിലേക്ക് മാറാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. മതംമാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തതായി പരാതിക്കാരി പറഞ്ഞു. ഇതിനിടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ പരാതിക്കാരി ഗര്‍ഭിണിയായി. ഇതോടെ ഗര്‍ഭം അലസിപ്പിക്കാനും ഇയാള്‍ നിര്‍ബന്ധിപ്പിച്ചെന്നും പരാതിയിലുണ്ട്. നോയിഡ സ്വദേശിനിയായ യുവതി ഗ്രേറ്റര്‍ നോയിഡ പൊലിസിലാണ് പരാതി നല്‍കിയത്.

യു.പിയില്‍ മിശ്രവിവാഹിതരായ മുസ്‌ലിംകള്‍ക്കെതിരേ വിവാദമായ വകുപ്പ് ചുമത്തി വ്യാപകമായി നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ന്യൂനപക്ഷ മോര്‍ച്ചക്കാരനും കേസില്‍ കുടുങ്ങിയത്. സംഭവത്തില്‍ ഇതുവരെ തബീഷിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക