ബഹ്‌റൈനുമായി ചേർന്ന് കോസ്‌വേയിൽ തവക്കൽന ഹെൽത്ത് പാസ്പോർട്ട് സംവിധാനം നിർബന്ധമാക്കുന്നു

0
2853

ദമാം: സഊദി-ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതുമായ കിങ് ഫഹദ് കോസ്‌വേയിൽ തവക്കൽന ഹെൽത്ത് പാസ്പോർട്ട് നിർബന്ധമാക്കാനുള്ള ചർച്ചകൾ തുടങ്ങി. കോസ്‌വേ കടക്കുന്ന യാത്രക്കാർക്ക് തവക്കൽന ആരോഗ്യ പാസ്പോർട്ട് സജീവമാക്കുന്നതിനെക്കുറിച്ച് ബഹ്റൈനിലെ ഇ-സർക്കാരുമായി ചർച്ച ചെയ്യാൻ സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) ഡയറക്ടർ ബോർഡ് ചെയർമാൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ മന്ത്രി സഭായോഗം ചുമതലപ്പെടുത്തി.

കിംഗ് ഫഹദ് കോസ്‌വേ കടക്കുന്ന മുഴുവൻ യാത്രക്കാരുടെയും ആരോഗ്യ സ്ഥിതി പരിശോധിക്കാനുള്ള എളുപ്പ സംവിധാനം ആവിഷ്കരിക്കാനാണ് നീക്കം. സഊദിയിലെയും ബഹ്‌റൈനിലെയും പൗരന്മാരോ താമസക്കാരോ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ (ആരോഗ്യ പാസ്‌പോർട്ട്) സജീവമാക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം