ഖത്തർ- ഇന്ത്യ എയർ ബബ്ൾ കരാർ നീട്ടി

0
1877

ദോഹ: ഖത്തറുമായുള്ള എയർ ബബ്ൾ കരാർ ഇന്ത്യ നീട്ടി. സെപ്റ്റംബറിലേക്ക് കരാർ നീട്ടിയതായാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ടുള്ള യാത്ര ഉറപ്പാക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ ബബ്ള്‍ കരാര്‍ ഏര്‍പ്പെടുത്തിയതിന് ഇന്ത്യയ്ക്കും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും ഇന്ത്യന്‍ എംബസി നന്ദി പറഞ്ഞു.

കാര്‍ഗോ ഫ്ളൈറ്റുകള്‍, തിരഞ്ഞെടുത്ത രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബ്ള്‍ കരാറുകള്‍ക്ക് കീഴിലുള്ള വിമാനങ്ങള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.