വിവാഹം മുടക്കുമോയെന്ന ഭയം; മുൻ പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0 Min Read

കൊച്ചി: കുന്നത്തുനാട്ടിൽ മുൻ പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമച്ചതിന് യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ ആണ് പിടിയിലായത്. വിവാഹം മുടക്കുമെന്ന് യുവതി പറഞ്ഞതിനെ തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിൻ്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച മുൻ പെൺ സുഹൃത്തിനെ കാണാനെത്തി. വിവാഹം മുടക്കുമെന്ന് പറഞ്ഞതോടെ നിതിൻ ഭയന്നു. തുടർന്ന് കാറിൽ വച്ച് തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസിൽ തള്ളി.

ഇതിനിടെ യുവാവ് പെൺകുട്ടിയുടെ 12 പവൻ ആഭരണങ്ങളും കവർന്നു. പെൺകുട്ടിയുടെ കഴുത്തിന് നേരിയ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version