ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. കര്‍ണാടക കോണ്‍ഗ്രസിലെ നേതൃതര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സിദ്ധരാമയ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്‍കും. തുടര്‍ന്ന് ഡല്‍ഹിയില്‍ ഉയര്‍ന്ന പദവി നല്‍കി ദേശീയ രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യയെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സിദ്ധരാമയ്യ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കി. അതേ സമയം മുഖ്യമന്ത്രി പദവി മാറ്റത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതായാണ് വിവരം.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
