“അൻസിബ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, സുഹൃത്തുക്കള്‍ നോമ്പെടുത്തപ്പോള്‍ താനും എടുത്തു”; ആരോപണം തള്ളി ശ്രീകൈലാസ്

1 Min Read

കൊച്ചി: അൻസിബ മതംമാറ്റാൻ ശ്രമിച്ചെന്ന ടിനി ടോമിൻ്റെ ആരോപണം തള്ളി രാജീവ്‌ കുടപ്പനക്കുന്നിൻ്റെ മകനും അസിസ്റ്റൻ്റ് ഡയറക്ടറുമായ ശ്രീകൈലാസ്. സുഹൃത്തുക്കൾ റംസാൻ നോമ്പ് എടുത്തപ്പോൾ താനും എടുത്തു. അന്ന് സെറ്റിൽ അൻസിബയും ഉണ്ടായിരുന്നു. മതത്തെ കുറിച്ച് അൻസിബ സംസാരിച്ചിട്ടില്ല എന്നും ശ്രീകൈലാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം, അമ്മ ഗ്രൂപ്പിൽ അൻസിബയും ടിനി ടോമും തമ്മിൽ നടത്തിയ ചാറ്റ് പുറത്തുവന്നു. വ്യക്തിപരമായ കേസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി തീർക്കണമെന്ന് ടിനി ടോം പറയുന്നത് കാണിക്കുന്ന ചാറ്റാണ് പുറത്തുവന്നത്. പ്രൊഡക്ഷൻ കൺട്രോളർ രാജീവ്‌ കുടപ്പനകുന്നും രാജേഷ് നെയ്യാറ്റിൻകരയും പറഞ്ഞത് താൻ പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും ടിനി ചാറ്റിൽ വ്യക്തമാക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version