സഊദിയിൽ വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിച്ച് ചാർജ് ചെയ്യൽ നിരോധിച്ചു; പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഗാക

1 Min Read
  • എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി

റിയാദ്: വിമാനത്തിൽ പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സഊദി സിവിഒൽ ഏവിയേഷൻ സർക്കുലർ പുറപ്പെടുവിച്ചു. യാത്രക്കാർ വിമാനത്തിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് നിരോധിച്ച സഊദി സിവിൽ ഏവിയേഷൻ വിമാനത്തിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതി എണ്ണത്തിലും പരിമിതി വരുത്തിയിട്ടുണ്ട്. പവർ ബാങ്കുകൾ കൊണ്ട് പോകുനനതയും ഉപയോഗിക്കുന്ന്തും സംബന്ധിച്ച് സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുതുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സുരക്ഷാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതും വ്യോമയാന സുരക്ഷയും സുരക്ഷയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണ് പുതുക്കിയ നടപടികൾ എന്ന് അതോറിറ്റി പറഞ്ഞു.പുതിയ നിയമങ്ങൾ പ്രകാരം, യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും വിമാനത്തിൽ വെച്ച് പോർട്ടബിൾ പവർ ബാങ്കുകൾ റീചാർജ് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യരുതെന്ന് പുതിയ നിർദേശത്തിലുണ്ട്. യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ ഇനിമുതൽ കൊണ്ടുപോകാനാകൂ. പവർ ബാങ്കുകൾ വിമാന ക്യാബിനിനുള്ളിൽ ക്യാരി-ഓൺ ബാഗേജിൽ സൂക്ഷിക്കുകയും ചെയ്യണം. വ്യോമയാന സുരക്ഷ വർധിപ്പിക്കാനും വിമാന ക്യാബിനുകളിലെ ലിഥിയം ബാറ്ററി ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാനുമാണ് നടപടിയെന്ന് GACA സർക്കുലറിൽ പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച് സഊദിയിലെ വിവിധ വിമാനത്താവളനങ്ങളിൽ സർവ്വീസുകൾ നടത്തുന്ന മുഴുവൻ വിമാനകമ്പനികൾക്കും ഗാ സർക്കുലർ പുറപ്പെടുവിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version