‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’ നാളെ വെള്ളിയാഴ്​ച ദമ്മാം ലുലുവിൽ

2 Min Read

ദമ്മാം: സൗദിയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായി ‘ഗൾഫ് മാധ്യമം’ ഒര​ുക്കുന്ന ‘വിജയ് ദം ദം ബിരിയാണി’യുടെ ഭാഗമായ മെഗാ റോഡ് ഷോ വെള്ളിയാഴ്ച ദമ്മാമിൽ അരങ്ങേറും. വൈകീട്ട് 6.30 മുതൽ ദമ്മാം ലുലു ഹൈപ്പർമാർക്കറ്റിലാണ് പരിപാടി നടക്കുന്നത്.
നേരത്തെ രജിസ്​റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന ‘ലാറ്ററൽ എൻട്രി’ മത്സരമാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം.

മത്സരത്തിൽ പങ്കെടുക്കുന്നവർ വീടുകളിൽ നിന്ന് തയ്യാറാക്കിക്കൊണ്ടുവരുന്ന വിവിധയിനം ബിരിയാണികളുടെ രുചിയും പാചക വൈദഗ്ധ്യവുമാണ് ഇവിടെ വിലയിരുത്തപ്പെടുക.
ഇന്ത്യ, സൗദി അറേബ്യ, യമൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30-ഓളം പാചക പ്രതിഭകൾ ‘ദം രാജ’, ‘ദം സ്​റ്റാർ’ എന്നീ വിഭാഗങ്ങളിലായി മത്സരത്തിൽ മാറ്റുരയ്ക്കും. ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മറ്റ് കടമ്പകളൊന്നുമില്ലാതെ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കാം.
പ്രമുഖ പാചക വിദഗ്ധരായ വിപിൻ ഉണ്ണികൃഷ്ണൻ, സബ്ന അബ്​ദുൽ മജീദ് എന്നിവരാണ് മത്സരത്തി​െൻറ വിധിനിർണയം നടത്തുന്നത്.

മാസിൽ പട്ടാമ്പിയാണ് പരിപാടിയുടെ അവതാരകൻ.
ബിരിയാണി മത്സരത്തിന് പുറമെ, പരിപാടി വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും. മത്സരങ്ങളിലെ വിജയികൾക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ടാകും. ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ്, ടാക്സ് പോയിൻറ്​, ഷിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് ഈ മെഗാ ഇവൻറി​െൻറ പ്രായോജകർ.

വരും മാസങ്ങളിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും, റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് ഈ റോഡ് ഷോകളിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറി​െൻറ രുചി മഹാറാണി ആബിദ റഷീദ്, പ്രമുഖ ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിലെ വിജയികളെ കാത്തിരിക്കുന്നത് 40,000 റിയാൽ കാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലി​െൻറ വമ്പിച്ച സമ്മാനങ്ങളാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version