പ്രതിപക്ഷ നേതൃസ്ഥാനത്തിൽ പുനഃപരിശോധനയില്ലെന്ന് എം.വി. ഗോവിന്ദൻ; നിയമസഭയിൽ പിണറായി വിജയൻ്റെ ഓഫീസ് റെഡി

1 Min Read

ഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനത്തിൽ പുനഃപരിശോധനയില്ലെന്ന് എം.വി. ഗോവിന്ദൻ. തീരുമാനം പാർട്ടി സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഐക്യകണ്ഠേനെ അംഗീകരിച്ചതാണ്.

പാർട്ടി യോഗങ്ങളിലെ വിമർശനങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് ഞങ്ങളെ അല്ലാതെ മറ്റാരെ വിമർശിക്കാൻ എന്നും ഈ തവണ ഗൗരവപരമായ അവലോകന ചർച്ചയാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ്റെ മറുപടി.

അതേസമയം, നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായിയുടെ ബോർഡ് സ്ഥാപിച്ചു. പഴയ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിന്റെയും മുറി.

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നത്. പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version