തിരുവനന്തപുരം: എ.പി. അനിൽകുമാറും ബിന്ദു കൃഷ്ണയും കൂടി വി.ഡി. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചു. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്. എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രി സ്ഥാനം ഉറപ്പിച്ച മറ്റു നേതാക്കൾ.
കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദീപാ ദാസ് മുൻഷിയും കെസിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, എം.കെ. മുനീർ എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകിമെന്നും ധാരണയുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ട്. എന്നാൽ, മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
