തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം. ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അയച്ചതായാണ് വിവരം.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു കഴിഞ്ഞു. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
