ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

1 Min Read

എറണാകുളം: ഓപ്പറേഷൻ നംഖോറിൽ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശേരിയിലെ ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

കേസിലെ മുഖ്യസൂത്രധാരനായ ബിശ്വദീപ് ദാസ് കോഴിക്കോട്ടെ റോഡ് വേ കാർസസ് എന്ന സ്ഥാപനത്തിന് വിറ്റ ഏഴ് വാഹനങ്ങൾ കൂടി പിടികൂടി. റോഡ് വേ കാർസ് ഉടമ സെയിൻ മാർവ്വയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കേസിൽ ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം തിരികെ ആവശ്യപ്പെട്ട് ഡിഫൻഡർ കോടതിയെ സമീപിച്ചിരുന്നു.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version