“രണ്ട് മന്ത്രിസ്ഥാനം വേണം”; മുന്നണി യോഗത്തിൽ ആവശ്യമുന്നയിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

1 Min Read

ഇടുക്കി: രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന മുന്നണി യോഗത്തിൽ മന്ത്രിപദവി ആവശ്യം ഉന്നയിക്കും. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫും തൊടുപുഴ നിയുക്ത എംഎൽഎ അപു ജോൺ ജോസഫും പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് എംഎൽഎമാരാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ളത്. ഈ ഏഴ് എംഎൽഎമാരും തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. മറ്റ് പ്രധാന നേതാക്കളും ഉണ്ടാകും.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള ആശങ്കകൾ ഇന്നത്തോടെ അവസാനിക്കുമെന്നാണ് ഘടകകക്ഷികൾ എല്ലാവരും കരുതുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച് അതൃപ്തി പി.ജെ. ജോസഫും അപു ജോൺ ജോസഫും പ്രകടമാക്കിയിട്ടുണ്ട്. “ബെറ്റർ ലേറ്റ് ദാൻ നെവർ” എന്നാണ് പി.ജെ. ജോസഫ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version