വി ഡി സതീശൻ മുഖ്യമന്ത്രി?, പ്രഖ്യാപനം ഉടൻ; സത്യപ്രതിജ്ഞ ഞായറാഴ്ചയെന്നു സൂചന

1 Min Read

ന്യൂഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ അൽപസമയത്തിനകം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പാർട്ടിയുടെ മാധ്യമവിഭാഗം തലവൻ ജയറാം രമേശെത്തി. രാഹുൽ ഗാന്ധി വൈകാതെ ഖർഗെയുടെ വീട്ടിലേക്ക് തിരിക്കും. കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടാകും. കേരളത്തിലേക്ക് വരുന്ന എഐസിസി നിരീക്ഷകരും ഖർഗെയുടെ വീട്ടിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന.

തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി.  കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ‌ കൊല്ലം പിന്നിട്ടു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എംഎൽഎയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര  മണിക്കൂറോളം ഇരുവരും ചർച്ച നടത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version