ഇന്നെങ്കിലും വരുമോ ആ മുഖ്യമന്ത്രി: മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇന്നലെയും കഴിഞ്ഞില്ല

2 Min Read

ന്യൂഡൽഹി: രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയെങ്കിലും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇന്നലെയും കഴിഞ്ഞില്ല. ഇന്നു പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന.

ഇന്നലെതന്നെ പ്രഖ്യാപനം വരുമെന്ന് എഐസിസിയിൽനിന്നു സൂചനകളുണ്ടായിരുന്നെങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വൈകി. രാത്രി എട്ടോടെയാണു മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്.

ജനവികാരം പ്രതിപക്ഷനേതാവ് വി.ഡി.സതീശന് അനുകൂലമാണെന്നു കെ.മുരളീധരൻ രാഹുലിനെ അറിയിച്ചെന്നാണു സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി.എം.സുധീരനും ഇതേ നിലപാട് അറിയിച്ചതായി വിവരമുണ്ട്. രാഹുലിനോടു പറഞ്ഞത് വെളിപ്പെടുത്താൻ താൽപര്യപ്പെടുന്നില്ലെന്ന് എം.എം.ഹസൻ പറഞ്ഞൊഴിഞ്ഞു. പുറമേ സമാന നിലപാട് പറ‍ഞ്ഞ സുധാകരൻ, കൂടിക്കാഴ്ചയിൽ വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വാദങ്ങളാണ് ഉയർത്തിയത്. മറ്റൊരു മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിൽ രാഹുലുമായി സംസാരിച്ചു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനന്തമായി നീളുന്നതിനിടെ, അടിയന്തര നേതൃയോഗം വിളിച്ച് മുസ്‌ലിം ലീഗ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ഇന്നു രാവിലെ 10ന് നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കളാണു പങ്കെടുക്കുക. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും.

കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വൈകി. രാത്രി എട്ടോടെയാണു മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി തീരുമാനം ബുധനാഴ്ച. അന്തിമ കൂടിയാലോചനകള്‍ ബുധന്‍ രാവിലെ മുതല്‍ നടക്കും. കേരളത്തിലെ ജനവികാരം രാഹുലിനെ അറിയിച്ചെന്ന് വി.എം.സുധീരന്‍ അറിയിച്ചു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിൽ ചർച്ചകൾ തുടരുന്നതിനിടെ മുസ്‌ലിം ലീഗിന്റെ അടിയന്തര നേതൃയോഗം ബുധനാഴ്ച മലപ്പുറത്ത് ചേരാൻ തീരുമാനം. രാവിലെ പത്തിന് പാണക്കാട്ടാണ് യോഗം. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം നേതൃയോഗം ചേരുമെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാനാണ് തീരുമാനം. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേൽപ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കൽ, എസ്എസ്എൽസി, പ്ലസ് ടു ഫലപ്രഖ്യാപനം തുടങ്ങിയവ പുതിയ സർക്കാർ നടപ്പാക്കേണ്ടതിനാൽ എത്രയും വേഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് തുടർ നടപടികൾ ഏകോപിപ്പിക്കണം എന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച വിഷയങ്ങളിലും ബുധനാഴ്ചത്തെ ലീഗ് നേതൃയോഗം ചർച്ച ചെയ്യുമെന്നാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version