ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

1 Min Read

ദുബായ്: യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങവേ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം ഈ മാസം 25 മുതൽ 29 വരെയാണ് സ്കൂളുകൾക്ക് അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും തുടർച്ചയായി ഒൻപത് ദിവസത്തെ വിശ്രമം ലഭിക്കും. 

മേയ് 23 ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. പെരുന്നാളിനോടനുബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും അധികൃതർ ആശംസകൾ നേർന്നു.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഈ മാസം 27 നായിരിക്കും യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുകയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ സൂചിപ്പിച്ചു. ഹജ് കർമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം 26 ന് നടക്കും. എങ്കിലും ഇസ്‌ലാമിക കലണ്ടറിലെ മറ്റ് ആഘോഷങ്ങളെപ്പോലെ തന്നെ, മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ചായിരിക്കും പെരുന്നാൾ തീയതികളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version