രണ്ടര വയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയെ ഇടിച്ച് പരിക്കേൽപ്പിച്ചു; ആറ്റിങ്ങലിൽ യുവാവിന്റെ കൊടുംക്രൂരത

1 Min Read

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. അയിലം നെല്ലിമൂട് സ്വദേശി സജിയാണ് ഈ ക്രൂരത കാട്ടിയത്. ഇയാൾ കുഞ്ഞിന്റെ തല ചുമരിൽ ഇടിച്ചതായും ഭാര്യ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്‌ക്കും മുതുകിനും ഇടിച്ച് പരിക്കേൽപ്പിച്ചു. കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു എന്നും പരാതിയിലുണ്ട്. നാല് വർഷം മുമ്പായിരുന്നു സജിയുടെ വിവാഹം. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

ഭാര്യയ്‌ക്ക് സൗന്ദര്യം കുറവാണെന്നും നൽകിയ സ്‌ത്രീധനം കുറഞ്ഞുപോയെന്നും സജി പറഞ്ഞിരുന്നതായാണ് പരാതിയിലുള്ളത്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version