എന്റമ്മോ…. ഇതെങ്ങനെ?; അപകടത്തിൽ പെട്ട ബൈക്ക് പാറിപ്പറന്ന് സിഗ്നൽ ലൈറ്റിൽ തൂങ്ങി; ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്

1 Min Read

അപകടത്തിൽ പെട്ട ബൈക്ക് പാറിപ്പറന്ന് സിഗ്നൽ ലൈറ്റിൽ തൂങ്ങികിടക്കുന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. കാനഡയിലാണ് ഏവരെയും അമ്പരപ്പിക്കുന്ന അപകടം നടന്നത്. ഏറ്റവും വിചിത്രമായ ട്രാഫിക് അപകടത്തിന്റെ നിമിഷം പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു മോട്ടോർ ബൈക്ക് വായുവിലൂടെ പറന്ന് ഒരു ട്രാഫിക് ലൈറ്റിൽ കുടുങ്ങികിടക്കുന്ന കാഴ്ച ഏവരെയും ഞെട്ടിക്കുന്നതാണ്.

കാനഡയിലെ ഡെൽറ്റ സിറ്റിയിലാണ് ഒരു കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ചതിന്റെ വീഡിയോ രേഖപ്പെടുത്തിയത്. കുട്ടിയുടെ ആഘാതത്തിൽ മോട്ടോർ ബൈക്ക് വബായുവിലൂടെൻ പറന്ന് പോകുകയും സിഗ്നലിലിലെ ലൈറ്റിൽ തൂങ്ങി നിൽക്കുകയുമായിരുന്നു. അപകടത്തിൽ യാത്രക്കാരന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു.

ബൈക്ക് പറന്ന് സിഗ്നലിൽ

ഒരു കാർ ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ചതിന്റെ ഫലമായി മോട്ടോർ സൈക്കിൾ വായുവിലേക്ക് പറന്ന് ഒരു ട്രാഫിക് ലൈറ്റ് തൂണിൽ നിന്ന് അതിന്റെ മുൻ ചക്രത്തിൽ തൂങ്ങിക്കിടക്കുന്നതായി പുറത്ത് വന്ന വീഡിയോയിൽ കാണിച്ചു. ഡൽറ്റ പോലീസ് പറയുന്നതനുസരിച്ച്, അമിത വേഗതയാണ് കൂട്ടിയിടിയുടെ ഒരു പ്രധാന കാരണമെന്ന് കരുതപ്പെടുന്നു.

ഡ്രൈവർക്ക് പരിക്കേറ്റു

അപകടത്തിൽ ബൈക്ക് യാത്രക്കാരനെ ഗുരുതരവും എന്നാൽ ജീവന് ഭീഷണിയല്ലാത്തതുമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കാർ ഡ്രൈവർക്ക് പരിക്കില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. അപകടത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. VIDEO

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version