തമിഴ്‌നാട് നിയമസഭ സമ്മേളനത്തിന് തുടക്കം; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

1 Min Read

ചെന്നൈ: തമിഴ്നാട് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ആദ്യം എംഎല്‍എയായി സത്യവാചകം ചൊല്ലിയത്. തുടര്‍ന്ന് ടിവികെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

പിന്നീട് ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ് സത്യപ്രതിജ്ഞ ചെയ്തത്. ശേഷം മുന്‍ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സത്യപ്രതിജ്ഞ ചെയ്തു. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്.തിരഞ്ഞെടുപ്പ് പ്രവചനം

അതിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും ഒരുമിച്ചുള്ള റീലുകള്‍ ഇന്‍സ്റ്റഗ്രാം തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയും വിജയ്യും ഒന്നിച്ചുള്ള റീലുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version