പെട്രോൾ വില പരിഷ്കരിച്ച് സഊദി അരാംകോ; 18 ശതമാനം വരെ വില വർധനവ്

1 Min Read

റിയാദ് : രാജ്യത്തെ പ്രാദേശിക എണ്ണവിലയിൽ പരിശ്രകാരണം വരുത്തി സഊദി അരാംകോ. മാസം തോറുമുള്ള ആനുകാലിക അവലോകനത്തിന്റെ ഭാഗമായി അരാംകോ മെയ് മാസത്തേക്കുള്ള പെട്രോൾ വിലകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഗ്യാസോലിൻ 98 ഇനത്തിന് 18 ശതമാനമാണ് വർധനവ് വരുത്തിയിരിക്കുന്നത്. 3.83 റിയാൽ ആയിരുന്ന 98 ഇനം പെട്രോളിന്റെ പുതുക്കിയ വില 4.51 റിയാൽ ആണ്. മറ്റു വിവിധ തരം എണ്ണയുടെ വിലയിൽ മാറ്റങ്ങളില്ല.

പെട്രോൾ 91, പെട്രോൾ 95, ഡീസൽ വിലകളിൽ മാറ്റങ്ങളില്ല.

രാജ്യത്ത് വിൽക്കുന്ന എല്ലാ പെട്രോൾ വാഹനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 91, 95, 98 ഒക്ടേൻ ഗ്യാസോലിൻ ലഭ്യമാണെന്നും ട്രക്കുകൾക്കും മറ്റ് വാഹനങ്ങൾക്കും ഉയർന്ന നിലവാരമുള്ള ഡീസൽ ഇന്ധനവും ലഭ്യമാണെന്നും കമ്പനി പറഞ്ഞു.

അരാംകോ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിലകൾ ഇപ്രകാരമാണ്:

ഗ്യാസോലിൻ 98: 4.51 റിയാൽ/ലിറ്റർ, മുൻ വില 3.83 റിയാൽ ആയിരുന്നുവെന്ന് ശ്രദ്ധിക്കുക.

ഗ്യാസോലിൻ 95: 2.33 റിയാൽ/ലിറ്റർ

ഗ്യാസോലിൻ 91: 2.18 റിയാൽ/ലിറ്റർ

ഡീസൽ: 1.79 റിയാൽ/ലിറ്റർ

ഗ്യാസോലിൻ 98

ഇക്കഴിഞ്ഞ ജനുവരിയിലാണ്, വിപണിയിലുള്ള നിലവിലുള്ള പെട്രോൾ ഉൽപ്പന്നങ്ങളെയൊന്നും ബാധിക്കാതെ, ഉപഭോക്താക്കൾക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ നൽകുന്നതിനും ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനുമായി അരാംകോ 98-ഒക്ടെയ്ൻ ഗ്യാസോലിൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രത്യേക സ്പോർട്സ് കാറുകൾക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു എണ്ണ കമ്പനി വിപണിയിൽ ഇറക്കിയത്.

റിയാദ്, ജിദ്ദ, ദമ്മാം മെട്രോപൊളിറ്റൻ പ്രദേശം, അവയെ ബന്ധിപ്പിക്കുന്ന റോഡുകൾ എന്നിവിടങ്ങളിലാണ് ഉൽപ്പന്നം ആദ്യ ഘട്ടമായി വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അന്ന് കൂട്ടിച്ചേർത്തു, കാരണം ഈ തരം ഇന്ധനം ആവശ്യമുള്ള വാഹനങ്ങളിൽ ഭൂരിഭാഗവും ആ നഗരങ്ങളിലാണ്, ആവശ്യകതയെക്കുറിച്ച് ഡിമാൻഡ് നിലവാരം അവലോകനം ചെയ്ത ശേഷം മറ്റു നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version