കേവല മനുഷ്യസ്‌നേഹത്തിന്റെ നേർക്കാഴ്ച:  മാതൃകയായി ജുബൈൽ മലയാളി സമാജം

2 Min Read

ജുബൈൽ: മനുഷ്യസ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും മികച്ച മാതൃകയായി മാറിയ  കാരുണ്യ പ്രവർത്തനത്തിന് സാക്ഷിയായി ജുബൈൽ മലയാളി സമാജം. റാസ് അൽ ഖൈറിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്, ജുബൈൽ അൽ മന ഹോസ്പിറ്റലിൽ ചികിത്സയ്ക്കിടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്ന കണ്ണൂർ സ്വദേശിയായ അബ്ദുൽ സമദിനായാണ് ജുബൈൽ മലയാളി സമാജം കൈകോർത്തത്

ദുരിതപൂർണമായ ഈ സാഹചര്യത്തിൽ ജുബൈൽ മലയാളി സമാജം ഭാരവാഹികളും ജുബൈൽ–ദമാം മേഖലയിലെ സാമൂഹ്യ പ്രവർത്തകരും ഒന്നിച്ചുനിന്ന് അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. തുടർന്ന് ഇന്ത്യൻ എംബസിയുടെയും, അൽ മന ഹോസ്പിറ്റലിന്റെയും, എബ്രഹാം മാത്യു സാറിന്റെയും സഹായത്തോടെ അബ്ദുൽ സമദിനെ നാട്ടിലേക്ക് അയക്കുകയും ചെയ്തു.

എന്നാൽ, നാട്ടിൽ തുടർചികിത്സ നടക്കുന്നതിനിടെ രണ്ടാമത്തെ കാലിലും അണുബാധ പടർന്ന് മറ്റേ കാലും മുറിച്ചു മാറ്റേണ്ടിവന്നത് ഏറെ വേദനാജനകമായ അവസ്ഥയായി. ജീവിതം തന്നെ വലിയ വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ, കൃത്രിമ കാൽ സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായത്തിനായി അബ്ദുൽ സമദ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചു.

ഈ വിവരം സമാജം പ്രസിഡന്റ് ബൈജു അഞ്ചലിനെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന്, അദ്ദേഹം വിഷയം ഏറ്റെടുത്ത് ജുബൈൽ മലയാളി സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് കാലുകൾക്കായി ₹1,60,000 രൂപ ആവശ്യമായിരുന്നുവെങ്കിലും, വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ₹2,21,000 സമാഹരിക്കാൻ സാധിച്ചു.

ശേഖരിച്ച തുക 2026 മെയ് 10-ന് ജുബൈൽ ബദർ ഹോസ്പിറ്റൽ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ, രക്ഷാധികാരികളായ മൂസ അറയ്ക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ ഖുൽഫി, ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ എന്നിവരുടെ സാന്നിധ്യത്തിൽ അബ്ദുൽ സമദിന്റെ കുടുംബത്തിന് കൈമാറി. ആവശ്യമായ രേഖകൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മുസ്തഫ, അഷ്റഫ്, ഹമീദ് പയ്യോളി, ബന്ധുവായ മൂസ എന്നിവർക്ക് കൈമാറുകയും ചെയ്തു.

ചടങ്ങിൽ JMS പ്രസിഡന്റ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ സ്വാഗതവും, മൂസ അറയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ജുബൈൽ മലയാളി സമാജത്തിന്റെ പ്രവർത്തകരായ മുബാറക് ഷാജഹാൻ, അഷ്റഫ് നിലമേൽ, ഷഫീഖ് താനൂർ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ് കുമാർ, നവീൻ കൊത്തേരി, ബെൻസൺ, ഷൈലകുമാർ എന്നിവരോടൊപ്പം ജുബൈലിലെ സാമൂഹ്യരംഗത്തെ പ്രമുഖരായ ഹമീദ് പയ്യോളി, അബ്ദുൽ റൗഫ്, ഷിഹാബ് മങ്ങാടൻ, റൗഫ്, ഷിനോജ്, ജലീൽ, മൂസ, അലി, ഖലീദ് കൊല്ലം, അഫ്സൽ, നിസ്സാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മനുഷ്യസ്‌നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. നാം കൈകോർക്കുമ്പോൾ പല ജീവിതങ്ങളും വീണ്ടും പ്രതീക്ഷയിലേക്ക് മടങ്ങിയെത്തും” ഈ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ജുബൈൽ മലയാളി സമാജത്തിന്റെ ഈ കാരുണ്യ പ്രവർത്തനം ശ്രദ്ധേയമായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version