റിയാദ്: സഊദി അറേബ്യയുടെ വടക്കൻ പ്രവിശ്യയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കരന്‍റെ മകൻ സിബി (55) ആണ് അന്തരിച്ചത്. അറാറിനും ഹഫർ അൽ ബാതിനും ഇടയിലുള്ള റഫ പട്ടണത്തിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പൊലീസ് പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം റഫ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നിലവിൽ മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കി വരികയാണ്. ഇവ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്മിതയാണ് പരേതന്റെ ഭാര്യ. മക്കൾ: വിസ്മയ, അർജുൻ. മരുമകൻ: ജിതൻ. മരണവാർത്തയറിഞ്ഞതോടെ സിബിയുടെ കുടുംബവും പ്രവാസി സമൂഹവും ദുഃഖത്തിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
