ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

1 Min Read

സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയാകും. ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്. അമിത് ഷാ പേര് നിർദ്ദേശിച്ചു. നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്.

പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്. സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിൽ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല. ജ്യോതി ബസു മന്ത്രിസഭയിൽ ബുദ്ധദേവ് ഭട്ടാചാര്യയാണ് ഈ പദവി അവസാനമായി വഹിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version